കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥന്റെ സാന്നിദ്ധ്യത്തിൽ ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ യോഗം 7ന് രാവിലെ 10ന് ഡി.സി.സിയിൽ നടക്കും. ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം ഉച്ചയ്ക്ക് 2ന് ചേരുമെന്നും പ്രസിഡന്റ് ബിന്ദുകൃഷ്ണ അറിയിച്ചു.