babyamma-56

കൊട്ടിയം: സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വടക്കേ മൈലക്കാട് പുത്തൻവിള വീട്ടിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ബേബിഅമ്മയാണ് (56) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കൊട്ടിയം ശ്മശാനത്തിന് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. മകൻ: അഖിൽ.