grama
ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു എന്നിവരെ ആദരിച്ചപ്പോൾ

ചാത്തന്നൂർ: ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് (എ.സി.പി.എം) ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു എന്നിവരെ ആദരിച്ചു. ചാത്തന്നൂർ പബ്ലിക്ക് ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ എ.സി.പി.എം ചാത്തന്നൂർ മേഖലാ പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.

ജോ. സെക്രട്ടറി കെ. രാമചന്ദ്രൻപിള്ള, സുഭാഷ് പുളിക്കൽ, എസ്. രാജീവ്, ജി.ആർ. അജിത്കുമാർ, സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മാമ്പള്ളി ജി.ആർ. രഘുനാഥൻ സ്വാഗതവും വൈസ് പ്രസിഡന്റ് ആർ. ഷൈല നന്ദിയും പറഞ്ഞു.