പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖാ വൈസ് പ്രസിഡന്റും റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടറുമായ ഇടമൺ സോമ വിലാസത്തിൽ (തൊടിയിൽ വീട്) പി. സോമൻ (82) നിര്യാതനായി. സംസ്കാരം കഴിഞ്ഞു. ഭാര്യ: കെ. ഇന്ദിര (റിട്ട. അദ്ധ്യാപിക, ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ). മകൻ: സരുൺ (അമേരിക്ക). മരുമകൾ: നീലിമ. സഞ്ചയനം 10ന് രാവിലെ 9.30ന്.