ആയൂർ: അകമണിൽ ഫാസ്റ്റ് പാസഞ്ചർ ബസും പിക് അപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് നിസാര പരിക്ക്. പിക് അപ്പിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം ഉണ്ടായത്.ചാറ്റൽമഴയാണ് അപകട കാരണമെന്ന് കരുതുന്നു. ആയൂർ നിന്ന് കൊട്ടാരക്കരയ്ക്ക് പോയ പിക് അപ്പ് തെന്നിമാറി ബസിൽ ഇടിയ്ക്കുകയായിരുന്നു.ബസിന്റെ വേഗത കുറവായതിനാൽ വലിയ അപകടം ഒഴിവായി.നിരന്തരമായി വാഹനാപകടം നടക്കാറുള്ള പ്രദേശമാണ് അകമൺ.