photo
ആയൂർ മാർത്തോമ്മാ കോളേജിലെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്നേഹ പുതപ്പ് വിതരണം.

അഞ്ചൽ:ആയൂർ മാർത്തോമ്മാ കോളേജിലെ നാഷണൽ സർവീസ് സ്കീം വാളണ്ടിയേഴ്സ് തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെ തണുപ്പകറ്റാൻ സ്നേഹപ്പുതപ്പ് നൽകി. തെരുവോരങ്ങളിൽ ഉറങ്ങുന്നവരുടെ അടുത്തെത്തി പുതപ്പ് കൈമാറുകയായിരുന്നു. വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പണം ശേഖരിച്ചാണ് എൻ.എസ്.എസ് വാളണ്ടിയേഴ്സ് സ്നേഹപ്പുതപ്പിനുളള തുക കണ്ടെത്തിയത്. ചടയമംഗലം, ആയൂർ, അഞ്ചൽ, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ കടത്തിണ്ണകളിലും വഴിയോരങ്ങളിലും ബസ് സ്റ്റാൻഡുകളിലും കഴിയുന്നവർക്കാണ് പുതപ്പ് നൽകിയത്. പുതപ്പ് വിതരണത്തിന് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് മത്തായി എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജോൺ ഈപ്പൻ, അരുൺ രാജ്, മുഹമ്മദ് സഫാൻ, രാഹുൽ ലക്ഷമൺ, റാഷിഫ് തുടങ്ങിയവർ നേതൃത്വം നൽകി.