ഓച്ചിറ: മഠത്തിൽകാരാഴ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും അനുമോദനവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കയ്യാലത്തറ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മിനി പൊന്നൻ, മാളു സതീശ് എന്നിവരെ യോഗത്തിൽ അനുമോദിച്ചു. ബി.എസ് വിനോദ്, വി. ഉണ്ണികൃഷ്ണൻ, സതീശ് പള്ളേമ്പിൽ, കെ.വി വിഷ്ണുദേവ്, കെ. ബ്രഹ്മദാസ്, ജയ‌്ഹരി കയ്യാലത്തറ, ശ്രീകുമാരി തുടങ്ങിയവർ സംസാരിച്ചു.