kollam-corporation

കൊല്ലം: നഗരസഭാ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10.30 മുതൽ കൗൺസിൽ ഹാളിലാണ് എട്ട് സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.

മേയർ ഒഴികെ ബാക്കിയുള്ള 54 അംഗങ്ങളും ഓരോ സ്ഥിരംസമിതികളിൽ അംഗങ്ങളാകും. ഭരണപക്ഷമായ എൽ.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ പ്രതിപക്ഷ അംഗങ്ങളടക്കം അവർ നിശ്ചയിക്കുന്നവർ തന്നെ അംഗങ്ങളായി വരാനാണ് സാദ്ധ്യത. എല്ലാ സ്ഥിരം സമിതികളിലും ഒരു വനിത നിർബന്ധമാണ്. ധനകാര്യം, വികസനം, മരാമത്ത്, ക്ഷേമം, ആരോഗ്യം, നഗരാസൂത്രണം എന്നീ സമിതികളിൽ ഏഴ് പേർ ഉണ്ടാകും. നികുതി, വിദ്യാഭ്യാസ സ്ഥിരം സമിതികളിൽ ആറ് പേർ വീതമേ ഉണ്ടാകു.

ധനകാര്യ സ്ഥിരം സമിതിയുടെ അദ്ധ്യക്ഷൻ ഡെപ്യൂട്ടി മേയറാണ്. അതുകൊണ്ട് അദ്ദേഹം ഒഴികെയുള്ള മറ്റ് സ്ഥിരം സമിതി അംഗങ്ങളെയാകും ഇന്ന് തിരഞ്ഞെടുക്കുക.