കിഴക്കേകല്ലട: തട്ടയ്ക്കാട്ട് തറയിൽ പരേതനായ ടി.സി. സാമുവലിന്റെ (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ) ഭാര്യ റോസമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കിഴക്കേകല്ലട കൈലാത്ത്മുക്ക് കല്ലട നിലമേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. കൊല്ലം പെരിനാട് ഇഞ്ചവിള താഴത്തതിൽ കുടുംബാംഗമാണ്. മക്കൾ: ടി.എസ്. ജോൺസൺ (റിട്ട. അസി. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ഇ.ബി, തിരുവനന്തപുരം), ജേക്കബ് സാമുവൽ (തട്ടയ്ക്കാട്ട് മെഡിക്കൽസ്, കല്ലട), മാത്യൂസ് സാമുവൽ (റിട്ട. ഡെപ്യൂട്ടി മാനേജർ, നാഷണൽ ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷൻ, കോയമ്പത്തൂർ), എബ്രഹാം സാമുവൽ (കൊല്ലം ജില്ലാ വികസനസമിതി അംഗം, കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി). മരുമക്കൾ: ജെസി ജോൺ (റിട്ട. അസി. ലൈബ്രേറിയൻ, കേരള യൂണിവേഴ്സിറ്റി), ഡോ. മറിയാമ്മ ജേക്കബ്, ജെസി മാത്യൂസ്, സുജ എബ്രഹാം.