c
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ലോഗോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റിയുടെ മുന്നിൽ നടത്തിയ പന്തം കൊളുത്തി പ്രതിഷേധം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തപ്പോൾ

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഗുരുദേവനില്ലാത്ത ലോഗോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് യുവമോർച്ച പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം പ്രകടനം ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റിയുടെ ഇപ്പോഴത്തെ ലോഗോ ഗുരുദേവനെയും ശ്രീനാരായണീയരെയും ഒരുപോലെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ബിനോയ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ രമേശ് കുരീപ്പുഴ, അനന്ദു, അഭിജിത്, ആൻസിൽ ആന്റണി, സുബിൻ, ജ്യോതിഷ് കടവൂർ, അരുൺ, സൂരജ്, മഹേഷ്‌, അരുൺ എന്നിവർ സംസാരിച്ചു.