photo
കരുനാഗപ്പള്ളി പോസ്റ്റാഫീസിന്റെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കെയസി.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു.കേരളാ ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ, ബി.എസ്.വിനോദ്, ഷിബു. എസ്. തൊടിയൂർ, കെ. ധർമദാസ്, ടി.ഇന്ദ്രൻ, പ്രഭാകരൻ പിള്ള,ചെട്ടിയത്ത് രാമകൃഷ്ണപിള്ള,യോഹന്നാൻ, കമറുദ്ധീൻ എന്നിവർ പ്രസംഗിച്ചു. മോഹനൻ വൈകുണ്ഠം, ശശികുമാർ ഭാവന, ശരത്.എസ്.പിള്ള സദാശിവൻ പിള്ള, കല്ലേലിഭാഗം വിജയകുമാർ, തൊടിയൂർ അശോകൻ, മോഹൻദാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.