ശാസ്താംകോട്ട: ശൂരനാട് തെക്ക് ആയിക്കുന്നം മാവിന്റെ തെക്കതിൽ പരേതനായ ഗോപിനാഥ പണിക്കരുടെ മകൻ എം.ടി ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ ശ്രീദാസ് (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം ഇഞ്ചക്കാട് ശാഖാ പ്രസിഡന്റും ഭരണിക്കാവ് ജെ.എം.എച്ച്.എസ് പി.ടി.എ പ്രസിഡന്റും വ്യാപാരി വ്യവസായി സംഘ് കുന്നത്തൂർ താലൂക്ക് പ്രസിഡന്റുമായിരുന്നു. ബി.എം.എസ് താലൂക്ക് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം, കായംകുളം എൻ.ടി.പി.സി കോൺട്രാക്ടേഴ്സ് സംഘ് പ്രസിഡന്റ്, ഇഞ്ചക്കാട് യുവജന കലാസമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മകൻ: അധിരത്.