blok-president
കല്ലുവാതുക്കൽ കാർഡ് സ്‌കിൽ ട്രെയിനിംഗ് സെന്ററിൽ നടന്ന തൊഴിൽ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ നബാർഡിന്റെ ഉപജീവന സംരഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി പഴവർഗ സംസ്ക്കരണത്തിൽ സൗജന്യ തൊഴിൽ പരിശീലനം ആരംഭിച്ചു. കല്ലുവാതുക്കൽ കാർഡ് സ്കിൽ ട്രെയിനിംഗ് സെന്ററിൽ നടന്ന പരിശീലനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശി അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം പി. പ്രതീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആശ, എസ്.ആർ. രോഹിണി, കാർഡ് സെക്രട്ടറി ആർ. ശ്രീജ, രശ്മി ജി. നായർ, എസ്. ഗൗരി, റാണി ഗോപിനാഥ്, വിവേക് വിനോദ്, ശങ്കരനാരായണൻ, നിതിൻ ബാബു, ദീപക് വിജയൻ തുടങ്ങിയവർ സംസാരിച്ചു.