ശാസ്താംകോട്ട: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. ശൂരനാട് വടക്ക് കണ്ണമം സുരേഷ് ഭവനത്തിൽ ഗോപാലൻ ആചാരിയാണ് (80) മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ കണ്ണമം ജംഗ്ഷനിലായിരുന്നു അപകടം. ചക്കുവള്ളി ഭാഗത്ത് നിന്നുവന്ന ബുള്ളറ്റ് റോഡരികിൽ നിന്ന ഗോപാലൻ ആചാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചുവീണ ഇദ്ദേഹത്തെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡി. കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ മരിച്ചു. ബുള്ളറ്റ് ഓടിച്ചിരുന്ന നൂറനാട് പറയംകുളം സ്വദേശിക്കെതിരേ ശൂരനാട് പൊലീസ് കേസെടുത്തു.
ഭാര്യ: ദേവകി. മക്കൾ: സുരേഷ്, സുഷമ, രാജേഷ് (കെ.എസ്.എഫ്.ഇ). മരുമക്കൾ: സിന്ധു, പരേതനായ ശിവകുമാർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.