crime
വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ വാഹനത്തിന്റെ ദൃശ്യം

കൊട്ടിയം: സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ നിറുത്താതെ പോയ വാഹനത്തിന്റേതെന്ന് കരുതുന്ന ദൃശ്യം പൊലീസ് പുറത്തുവിട്ടു. വടക്കേ മൈലക്കാട് പുത്തൻവിള വീട്ടിൽ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ബേബിയമ്മയാണ് (56) മരിച്ചത്. കൊട്ടിയം ശ്മശാനത്തിന് സമീപം ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മരണം. ചിത്രത്തിൽ കാണുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കൊട്ടിയം പൊലീസ് അറിയിച്ചു. ഫോൺ: 04742530100.