കൊല്ലം: സ്വകാര്യ മേഖലയിലെ തൊഴിൽദാതാക്കളെയും ഉദ്യോഗാർത്ഥികളെയും ഒരു കുടക്കീഴിൽ എത്തിച്ച് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ 15ന് രാവിലെ 9ന് ശാസ്താംകോട്ട ഡി.ബി കോളേജിൽ മിനി ജോബ് ഫെയർ നടത്തുന്നു.
ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, എൻജിനിയറിംഗ്, എഡ്യൂക്കേഷൻ, അഡ്മിനിസ്‌ട്രേഷൻ, സെയിൽസ്, ഓട്ടോമൊബൈൽസ്, ഐ.ടി, ബി.പി.ഒ, ഡിപ്ലോമ തുടങ്ങിയ നിരവധി മേഖലകളിലുള്ള ഒഴിവുകളിലേക്കാണ് ജോബ് ഫെയർ.
പ്ലസ്ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് പത്തോ അതിൽ കൂടുതലോ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 13ന് മുൻപ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9656568383, 9895699194.