കൊല്ലം: എല്ലാ ഗ്രൂപ്പ് പരിഗണനകൾക്കും വ്യക്തിഗത അഭിപ്രായങ്ങൾക്കും അതീതരായി കോൺഗ്രസിനായി അദ്ധ്വാനിക്കണമെന്ന് എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. കൊല്ലത്ത് ജില്ലയിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾക്കായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവർത്തനം മോശമാകുന്നവരെ വച്ചുകൊണ്ടിരിക്കാൻ കോൺഗ്രസിനാവില്ല. ജയസാദ്ധ്യത മാത്രമായിരിക്കും സ്ഥാനാർത്ഥി പരിഗണനയിൽ മുഖ്യം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ മോശം ഫലത്തിന് എല്ലാവർക്കും പങ്കുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് ശരിയായി പ്രവർത്തിക്കാത്തവരെ ചുമതലകളിൽ നിന്ന് മാറ്റും. അവരവരുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചാൽ ജില്ലയിലെ പതിനൊന്നിടത്തും ജയിക്കാനാവുമെന്നും പി. വിശ്വനാഥൻ പറഞ്ഞു.
യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷയായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ഡോ. ശൂരനാട് രാജശേഖരൻ, മോഹൻശങ്കർ, സൂരജ് രവി, എഴുകോൺ നാരായണൻ, ചാമക്കാല ജ്യോതികുമാർ, എ. ഷാനവാസ് ഖാൻ, പി. ജർമ്മിയാസ്, അഡ്വ. ബേബിസൺ, നടുക്കുന്നിൽ വിജയൻ, ആർ. രാജശേഖരൻ, തൊടിയൂർ വിജയൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.