കരുനാഗപ്പള്ളി: ചെറുകിട കരാറുകാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്‌ടേഴ്‌സ് അസോ. വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടന്ന യോഗം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ഗോപി അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹകസമിതി അംഗം എം. അൻസാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെ എം.എൽ.എയും സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കരയും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ക്യാപ്ടൻ ലക്ഷ്മി പാലിയേറ്റിവ് കേന്ദ്രത്തിനുള്ള ധനസഹായം ചക്കാലയിൽ എം. സലീമിൽ നിന്ന് കോട്ടയിൽ രാജു ഏറ്റുവാങ്ങി. ഭാരവാഹികളായി എം.സലീം ചക്കാലയിൽ (പ്രസിഡന്റ്), ആർ.മുരളി കൗസ്തുഭം, ബൈജു പുലത്തറ (വൈസ് പ്രസിഡന്റുമാർ), എസ്. പ്രഹ്ലാദൻ (സെക്രട്ടറി), കെ.കെ.രവി, ജോയി വർഗീസ് (ജോ. സെക്രട്ടറിമാർ), പ്രസന്നൻ (ട്രഷറർ), അനിൽകുമാർ (ഓർഗനൈസിംഗ് സെക്രട്ടറി), ഇരുപതംഗ എക്‌സിക്യുട്ടീവ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന ട്രഷറർ ജി. തൃദീപ്, ജില്ലാ പ്രസിഡന്റ് ബൈജു, ജില്ലാ സെക്രട്ടറി ദിലീപ് കുമാർ, ജില്ലാ ട്രഷറർ ഹരി, റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ മോഹനൻ, വിക്രമൻ, അനിൽ കുമാർ, കെ.കെ. രവി, ഹരികുമാർ എന്നിവർ ആശംസയർപ്പിച്ചു. ജി.യതീഷ് സ്വാഗതവും എസ്.പ്രഹ്ലാദൻ നന്ദിയും പറഞ്ഞു.