ഓച്ചിറ: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.എെ.വൈ.എഫിന്റെ നേതൃത്വത്തിൽ മഞ്ഞാടിമുക്കിൽ നടന്ന പ്രതിക്ഷേധ ജ്വാല ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാനം ചെയ്തു. ചടങ്ങിൽ എ.എെ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. കണ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.അനന്തു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണംപിള്ളി, കരുനാഗപ്പള്ളി മുൻസിപ്പൽ കൗൺസിലറും കരുനാഗപ്പള്ളി മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ മഹേഷ് ജയരാജ്, മണ്ഡലം കമ്മിറ്റി അംഗം ഹബീബ് മഞ്ഞാടി, സി.പി.എെ ക്ലാപ്പന കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ആർ. രാധാകൃഷ്ണൻ, കിസാൻസഭാ ക്ലാപ്പന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ . വിക്രമൻ, എൽ.സി അംഗങ്ങളായ പി.എൻ. ഷറഫ്, ശ്രീദേവി മോഹൻ, എ.എെ.വൈ.എഫ് കിഴക്കൻ മേഖല സെക്രട്ടറി വരവിള ജീവൻ, പ്രസിഡന്റ് മനു എന്നിവർ സംസാരിച്ചു.