ഓച്ചിറ: കൊവിഡ് വാക്സിനേഷൻ വിജയകരമായി നടത്തുന്നതിന് വിവിധ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി ഓച്ചിറ ബ്ലോക്കിൽ നടന്ന വാക്സിനേഷൻ ടാസ്ക് ഫോഴ്സ് രൂപീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും നടത്തിയ പരിശീലന പരിപാടി ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഡി. സുനിൽ കുമാർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംംഗം ഗീതാകുമാരി, മധു മാവോലിൽ, ഗ്രാമപഞ്ചായത്തംഗം ഇന്ദുലേഖ രാജീവ്, ഹെൽത്ത് ഇൻസ്പെക്ടർ പി. സി . മധുകുമാർ എന്നിവർ സംസാരിച്ചു. മിനിമോൾ, സിന്ധു, ജി. ഹരികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എബിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഓച്ചിറ ബ്ലോക്ക് കൊവിഡ് വാക്സിനേഷൻ നടത്തുന്നതിന് സജ്ജമായതായി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഡി. സുനിൽ കുമാർ അറിയിച്ചു.