പുത്തൂർ : ചെറുപൊയ്ക തെക്ക് വാണിവിളയിൽ യുവാക്കളുടെ കൂട്ടായ്മയിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിലേക്ക് പുസ്തക സമാഹരണം തുടങ്ങി. എവർഷൈൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ 31-ാം വാർഷികത്തിന്റെ ഭാഗമായാണ് ഗ്രന്ഥശാല ഒരുക്കുന്നത്. പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ നിർവഹിച്ചു. ലൈബ്രറി ഭാരവാഹികളായ വിപിൻകുമാർ, മനോജ്, സോമശേഖരൻ, അനിൽ കുമാർ എന്നിവർ പുസ്തക സമാഹരണ യജ്ഞത്തിന് നേതൃത്വം കൊടുത്തു.