കരുനാഗപ്പള്ളി: കൊല്ലം ജില്ലാ മുൻ കളക്ടറും മനുഷ്യാവകാശ സാമൂഹ്യ നീതിഫാറം സ്ഥാപക രക്ഷാധികാരിയുമായിരുന്ന ബി.മോഹന്റെ മൂന്നാം ചരമവാർഷികം മനുഷ്യാവകാശ സാമൂഹ്യ നീതിഫോറം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തഴവ സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുനമ്പത്ത് ഷിഹാബ് , എ.മുഹമ്മദ്കുഞ്ഞ്, കെ.എസ്.പുരം ഇസ്മയിൽ സാവിത്രിപിള്ള, മെഹർഖാൻ ചേന്നല്ലൂർ, ഓച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പർ ഗീതാകുമാരി, രമണൻ, പൂക്കുഞ്ഞ്, ഹരികുമാർ, പ്രജാത, ബേബി, രാമചന്ദ്രൻ, നെടുങ്ങോട്ട് വിജയകുമാർ എന്നിവർ പ്രഭാഷണം നടത്തി.