കരുനാഗപ്പള്ളി: പുതിയകാവ് കേരഫെഡിലെ അസിസ്റ്റന്റ് മാനേജർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മങ്ങാട് ത്രിവേണിയിൽ പത്മകുമാറാണ് (55) മരിച്ചത്. ഇന്നലെ വൈകിട്ട് 3.15 ഓടെയാണ് കുഴഞ്ഞുവീണത്. ഉടൻ സഹപ്രവർത്തകർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരഫെഡ് സ്റ്റാഫ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ധന്യ (അദ്ധ്യാപിക, പുനലൂർ ഗവ. പോളിടെക്‌നിക്). മക്കൾ: ഋഷികേശ്, ഹരികേശ്.