photo
കൊട്ടാരക്കര മാർത്തോമ സ്കൂളിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാനായി നഗരസഭ ചെയർമാൻ എ.ഷാജുവും ഉദ്യോഗസ്ഥരും എത്തിയപ്പോൾ

കൊട്ടാരക്കര: കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ കൊട്ടാരക്കര മാർത്തോമാ സ്കൂളിന് എതിർവശത്ത് വെള്ളക്കെട്ട്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നഗരസഭ ചെയർമാൻ എ.ഷാജു സ്ഥലം സന്ദർശിച്ചു. ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരെ വരുത്തി ഉടൻ പരിഹാരം കാണാൻ നിർദ്ദേശിച്ചു. ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഓട തെളിയ്ക്കലും ടാറിംഗുമൊക്കെ നടക്കുമ്പോഴും മാർത്തോമ സ്കൂൾ ജംഗ്ഷനിൽ വെള്ളക്കെട്ട് കൂടിവരികയായിരുന്നു. അടുത്ത ദിവസങ്ങളിൽ പരിഹാരം ഉണ്ടാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.