കൊല്ലം : കോർപറേറ്റുകൾക്ക് അനുകൂലമായി നിയമങ്ങളിൽ ഭേദഗതി വരുത്തി രാജ്യത്തെ കർഷകരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ഇല്ലാതാക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ആരംഭിച്ച തൊഴിലാളികളുടെ 36 മണിക്കൂർ അനുഭാവ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. സജി അദ്ധ്യക്ഷത വഹിച്ചു. മുരളി മടന്തകോട്, എ. അനിരുദ്ധൻ, മുരളീകൃഷ്ണൻ, എ. സഫറുള്ള, ബി. സുജീന്ദ്രൻ, ജൂലിയറ്റ് നെൽസൺ, ആർ. സുരേഷ്, ജി. ആനന്ദൻ, എച്ച്. ബേസിൽ ലാൽ, പി.ഡി. ജോസ്, കെ. മധുസൂദനൻ, സബീന സ്റ്റാൻലി, ജെ. ഷാജി, ജി. ലാലുമാണി, ടി.എൻ. ത്യാഗരാജൻ, മത്യാസ്, ടോംസൺ ഗിൽബെർട്ട് തുടങ്ങിയവർ സംസാരിച്ചു. സമാപന യോഗം പി. സജി ഉദ്ഘാടനം ചെയ്തു.
ഇന്ന് കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം താലൂക്കുകളിലെ തൊഴിലാളികൾ സത്യഗ്രഹത്തിൽ പങ്കാളികളാകും. വൈകിട്ട് 4ന് ചിറക്കര സലിം സമരവേദിയിൽ കഥാപ്രസംഗം അവതരിപ്പിക്കും. തുടർന്ന് ചേരുന്ന സമാപന യോഗം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യും.