കൊല്ലം: എസ്.എൻ.ഡി.പി യോഗം 1810-ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ ശാഖയുടെയും ഗുരുമന്ദിരത്തിന്റെയും ഗുരുദേവ പ്രതിഷ്ഠയുടെയും 21-ാമത് വാർഷിക സമ്മേളനം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലയത്ത് ജി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ പ്രതിമാസ സാമ്പത്തിക സഹായ വിതരണം നിർവഹിച്ചു. കെ.വി. സുജാതയുടെ സ്മരണയ്ക്കായി ആർ. കവിരാജൻ നിർമ്മിച്ചുനൽകിയ വാട്ടർ ടാങ്ക് അനിൽ മുത്തോടവും മെക്ക് സെറ്റ് ആനേപ്പിൽ എ.ഡി. രമേശും ഉദ്ഘാടനം ചെയ്തു.
കൊല്ലം ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ. എസ്. ഉഷയെ കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ആദരിച്ചു. കൊല്ലന്റഴികം കുടുംബയോഗം സെക്രട്ടറി ഗിരി ആർ. പല്ലവിക്ക് വേണ്ടി യോഗം കൗൺസിലർ പി. സുന്ദരനും ആദരിച്ചു. വനിതാസംഘം സെക്രട്ടറി ഷീലാ നളിനാക്ഷൻ, രൻജിത്ത് രവീന്ദ്രൻ, ബി. പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. നേതാജി ബി. രാജേന്ദ്രൻ സ്വാഗതവും ശാഖാ സെക്രട്ടറി പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.