hospital

 ജില്ലാ ആശുപത്രിയിൽ ജനറൽ ഒ.പി ഇല്ല

കൊല്ലം: കൊവിഡ് സ്ഥിരീകരിച്ച ശേഷം ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണെങ്കിലും കൊവിഡ് ആശുപത്രിയായി മാറ്റിയ ജില്ലാ ആശുപത്രിയിലെ കിടത്തിചികിത്സ പുനരാരംഭിക്കുന്നത് വൈകും.

ചികിത്സ തേടിയെത്തുന്ന വയോധികർ ഉൾപ്പെടെയുള്ള മറ്റ് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ജൂൺ 20നാണ് കിടത്തി ചികിത്സ നിറുത്തിയത്. ഇതോടൊപ്പം ജനറൽ മെഡിസിൻ, സർജറി, ഓർത്തോ, കാർഡിയോളജി എന്നിവയും താത്കാലികമായി നിറുത്തി. കൊട്ടാരക്കര, കരുനാഗപ്പള്ളി, പരവൂർ, ശാസ്‌താംകോട്ട താലൂക്ക് ആശുപത്രികളിലാണ് പകരം സംവിധാനം ഒരുക്കിയത്. ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്ന നഗരത്തിലും തൊട്ടടുത്തുള്ള പഞ്ചായത്തുകളിലും താമസിക്കുന്നവർ ഇതുമൂലം ഏറെ വലയുകയാണ്.
വിവിധ താലൂക്ക് ആശുപത്രികളിലെത്തണമെങ്കിൽ ഒന്നിലധികം വാഹനങ്ങളിൽ യാത്രചെയ്യേണ്ടിവരുന്നതും ബുദ്ധിമുട്ടിക്കുകയാണ്. വൃദ്ധരായ രോഗികൾക്ക് ചികിത്സ ലഭിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്നു. താലൂക്ക് ആശുപത്രികൾക്കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കിടത്തി ചികിത്സയും ജനറൽ മെഡിസിനും ആരംഭിച്ചാൽ താത്കാലിക ആശ്വാസം ലഭിക്കും.

 ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്


 കാത്ത്‌ലാബ്

 കീമോ തെറാപ്പി

 ഡയാലിസിസ്
 24 മണിക്കൂർ അത്യാഹിത വിഭാഗം



 പ്രവർത്തിക്കാത്തത്


 ജനറൽ മെഡിസിൻ

 സർജറി

 ഓർത്തോ

 കാർഡിയോളജി

 സ്പെഷ്യാലിറ്റി ഒ.പി

 ചികിത്സ ലഭിക്കുന്ന താലൂക്ക് ആശുപത്രികൾ: 4

 ജില്ലയിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ: 19

''

സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ ജനറൽ മെഡിസിനും ഒ.പിയും നിലവിലുണ്ട്. ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തി കിടത്തി ചികിത്സ ആരംഭിക്കാവുന്നതേയുള്ളൂ.

ആശുപത്രി അധികൃതർ