തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു.
ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് ആർ.ഡി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ സമൂഹസദ്യ ,ഘോഷയാത്ര എന്നിവ ഒഴിവാക്കിയാണ് യജ്ഞം നടത്തുന്നത് .
ആചാര്യൻ ഓച്ചിറ ജി.രവീന്ദ്രൻ ചടങ്ങുകൾക്ക് നേതൃത്വം നൽകും
യജ്ഞം 14ന് സമാപിക്കും. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. എ.ശ്രീധരൻ പിള്ള, ട്രഷറർ എം.ആർ.ബിമൽഡാനി, കാര്യനിർവഹണസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിക്കും.