shibu
കൊട്ടിയം റോട്ടറി ക്ളബിന്റെ ആഭിമുഖ്യത്തിൽ മയ്യനാട് എസ്.എസ് സമിതിയിലെ കൊവിഡ് ബാധിതരായ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകിയപ്പോൾ

കൊല്ലം: കൊട്ടിയം റോട്ടറി ക്ളബിന്റെ ആഭിമുഖ്യത്തിൽ മയ്യനാട് എസ്.എസ് സമിതിയിലെ കൊവിഡ് ബാധിതരായ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജനം പച്ചക്കറി മുതലായവയും എത്തിച്ചുനൽകി. ക്ലബ്‌ പ്രസിഡന്റ്‌ സജീവ് പുല്ലാങ്കുഴി, സെക്രട്ടറി എസ്. ബിജു, കെ. രാമചന്ദ്രൻ, ഡോ. രജിത് ആനന്ദ്, ഡോ. അനിൽ കുമാർ, ഡി. സുദർശന ബാബു, അനിൽ കുമാർ, ഷിബു റാവുത്തർ, അരുൺ സ്റ്റീഫൻ, എ.എം. യുസഫ് ഖാൻ, റഹിം മുത്തലീഫ് എന്നിവർ നേതൃത്വം നൽകി.