fg
എസ്.എൻ.ഡി.പി യോഗം ആക്കൽ ശാഖയിലെ പര്യടന യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു.

കടയ്ക്കൽ . എസ്. എൻ .ഡി പി യോഗം കടക്കൽ യൂണിയനിലെ എല്ലാശാഖകളിലും പ്രവർത്തനം സജീവമാക്കുന്നതിന് വേണ്ടിയുള്ള സമ്മേളനത്തിന് തുടക്കമായി. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, മൈക്രോ ഫിനാൻസ്, കുമാരിസംഘം എന്നിവയുടെ സമ്മേളനം ആണ് നടത്തുന്നത്. ശാഖാ ഭാരവാഹികളുമായി യൂണിയൻ നേതാക്കൾ നേരിട്ട് കണ്ട് സമുദായ അംഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ശാഖ സമ്മേളനം കൂടുന്നത്. ആദ്യ സമ്മേളനം ആക്കൽ ശാഖയിൽ നടന്നു. പ്രസിഡന്റ് സുന്ദരേശൻ അദ്ധ്യഷത വഹിച്ചു. സമ്മേളനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ്, സെക്രട്ടറി പി. കെ. ശശാങ്കൻ, അമ്പിളി ദാസൻ എന്നിവർ സംസാരിച്ചു