കൊല്ലം: ആൾ കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ മേയർ പ്രസന്ന ഏണസ്റ്റിനെ ചേമ്പറിലെത്തി ആദരിച്ചു. അസോസിയഷൻ ജില്ലാ സെക്രട്ടറി പുണർതം പ്രദീപിന്റെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് അജിത്ത് പ്രസാദ് ജയൻ, സെക്രട്ടറി ബദറുദ്ദീൻ, ട്രഷറർ പി. അജയകുമാർ, ചന്ദ്രസേനൻ, കൊട്ടാരക്കര താലൂക്ക് സെക്രട്ടറി എസ്. രാജു, പുനലൂർ സെക്രട്ടറി പി.കെ. അശോകൻ, ജില്ലാ ഭാരവാഹികളായ ഗോപകുമാർ, കൃഷ്ണലാൽ, മന്മദൻപിള്ള, പി.എച്ച്. റഷീദ്, ആർ. സുഗതൻ, പ്രതാപൻ, വിനോദ്, ബിജു എന്നിവർ പങ്കെടുത്തു.