guru

 നിയമനങ്ങളിൽ സാമൂഹ്യനീതി ഉറപ്പാക്കണമെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫാറം

കൊല്ലം: ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ നിന്ന് ഗുരുദേവനെ നിഷ്കാസനം ചെയ്തവർക്ക് കേരളജനത മാപ്പ് നൽകില്ലെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫാറം പ്രസിഡന്റ് എസ്. അജുലാൽ പറഞ്ഞു. ഫാറം കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ലോഗോയിൽ ഗുരുവിന്റെ ചിത്രം ചേർക്കാൻ സന്മനസില്ലെങ്കിൽ അദ്ദേഹത്തിന്റെ ദിവ്യസന്ദേശങ്ങളെങ്കിലും ഉൾക്കൊള്ളിക്കാമായിരുന്നു. മറ്റു പല സർവകലാശാലകളുടെയും മുദ്രകളിൽ അവയുടെ പേരിനെ പ്രതിനിധാനം ചെയ്യുന്നവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഗുരുദേവന്റെ പേരിലുള്ള സർവകലാശാലയുടെ ലോഗോയ്ക്ക് ചിട്ടിക്കമ്പിനിയുടെ ലോഗോയെ അനുകരിച്ചത് നീതീകരിക്കാനാവില്ല. ഓപ്പൺ സർവകലാശാലയിലെ നിയമനങ്ങളിൽ സംവരണതത്വം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കോ- ഓർഡിനേറ്റർ പി.വി. രജിമോൻ മുഖ്യ പ്രഭാഷണം നടത്തി. ഫാറം വൈസ് പ്രസിഡന്റുമാരായ കെ.പി. ഗോപാലാകൃഷ്ണൻ, ബിജു പുളിക്കലേടത്ത് ഷിബു കൊറ്റംപള്ളി, അനിതാ ഷാജി, ജോ. സെക്രട്ടറിമാരായ ദിനു വാലുപറമ്പിൽ, സുനിൽ താമരശേരി, പുനലൂർ ജി. ബൈജു, ഷിബു ശശി, ജിജി ഹരിദാസ്, അനിലാ പ്രദീപ്, കമ്മിറ്റി അംഗങ്ങളായ ഡോ. എസ്. വിഷ്ണു, ചേർത്തല പ്രശോഭൻ, ഡോ. സരോജ് കുമാർ, അരുൺ കുമാർ, ഇടുക്കി അനൂപ്, എം.എം. മജേഷ്, ശ്രീലത, കെ.ആർ. രഘു, പി.കെ. സുമേഷ് എന്നിവർ സംസാരിച്ചു. ഫാറം സെക്രട്ടറി ഡോ. വി. ശ്രീകുമാർ സ്വാഗതവും ജോ. സെക്രട്ടറി എ.ജി. ഗോകുൽദാസ് നന്ദിയും പറഞ്ഞു.