കൊല്ലം: കല്ലുപാലം നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുക, എം. മുകേഷ് എം.എൽ.എ നഗരവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുപാലത്തിന് സമീപം ധർണ നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ് ഉദ്ഘാടനം ചെയ്തു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം എം.എസ്. ലാൽ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജിത് ചോഴത്തിൽ, വൈസ് പ്രസിഡന്റുമാരായ ജമുൻ ജഹാംഗീർ, ബബൂൽദേവ്, നവീൻ ജി. കൃഷ്ണ, ജില്ലാ സെക്രട്ടറിമാരായ ദീപുരാജ്, ചിപ്പി, ഗോകുൽ കരുവ തുടങ്ങിയവർ സംസാരിച്ചു.
മീഡിയാ സെൽ കൺവീനർ ദിനേശ് പ്രദീപ്, ഐ.ടി സെൽ കൺവീനർ അർജുൻ, യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, ഇരവിപുരം കൺവീനർ സന്ദീപ് എന്നിവർ നേതൃത്വം നൽകി.