കൊല്ലം: ജില്ലയിൽ ഇന്നലെ 377 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്. ഒരാൾക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 375 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ജില്ലയിൽ ഇന്നലെ 323 പേർ രോഗമുക്തരായി.