qac
ക്വയിലോൺ അത്‌ലറ്റിക് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു. ക്യു.എ.സി പ്രസിഡന്റ് കെ. അനിൽകുമാർ അമ്പലക്കര, ക്ലബ് സെക്രട്ടറി ജി. രാജ്മോഹൻ, നഗരസഭാ കൗൺസിലർമാരായ എ.കെ. സവാദ്, എം.എച്ച്. നിസാമുദ്ദീൻ, ക്ലബ് വൈസ് പ്രസിഡന്റുമാരായ എ.കെ. അൽത്താഫ്, കെ. സോമയാജി, ജോയിന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ എന്നിവർ സമീപം

കൊല്ലം: ക്വയിലോൺ അത്‌ലറ്റിക് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 125 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ക്യു.എ.സി ഹാളിൽ നടന്ന ചടങ്ങിൽ മേയർ പ്രസന്ന ഏണസ്റ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.

ക്യു.എ.സി പ്രസിഡന്റ് കെ. അനിൽകുമാർ അമ്പലക്കര അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ജി. രാജ്മോഹൻ സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർമാരായ എ.കെ. സവാദ്, എം.എച്ച്. നിസാമുദ്ദീൻ, ക്ലബ് വൈസ് പ്രസിഡന്റുമാരായ എ.കെ. അൽത്താഫ്, കെ. സോമയാജി, ജോയിന്റ് സെക്രട്ടറിമാരായ കെ. രാധാകൃഷ്ണൻ, ടി.വി. ശശിധരൻ, ബി. രാജീവ്, ട്രഷറർ ബി. ഷാജു തുടങ്ങിയവർ സംസാരിച്ചു. ഭക്ഷ്യകിറ്റിനായി തിരഞ്ഞെടുത്ത കുടുംബങ്ങളിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.