കൊല്ലം: പരവൂർ വില്ലേജ് ഓഫീസിൽ അതിക്രമിച്ച് കടന്ന് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത നടപടിയിൽ റവന്യൂ ജീവനക്കാർ പ്രതിഷേധിച്ചു. താലൂക്ക് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർന്ന് യോഗത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. കൊല്ലം താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. ബി.പി. അനി അദ്ധ്യക്ഷത വഹിച്ചു. എ. ഗ്രേഷ്യസ്, കെ. വിനോദ്, എം. അൻസർ, എ.എസ്. അജിലാൽ, എ. സേവ്യർ, സി. ദേവരാജൻ എന്നിവർ സംസാരിച്ചു.