ചവറ സൗത്ത്: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചു. ചവറ തെക്കുംഭാഗം നടുവത്തുചേരി കുളത്തൂർ മേക്കതിൽ പരേതനായ മണിയുടെ ഭാര്യ കമലമ്മയാണ് (52) മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കുടവൂർ വാർഡിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കൂടെയുള്ളവരും തൊഴിലുറപ്പ് മേട്രനും ചേർന്ന് ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. മക്കൾ: ചിത്ര, വിമൽ. മരുമക്കൾ: സന്തോഷ്, സിഞ്ചു.