kamalamma-52

ച​വ​റ സൗ​ത്ത്: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ജോലിക്കിടയിൽ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം ന​ടു​വ​ത്തുചേ​രി കു​ള​ത്തൂർ മേ​ക്ക​തിൽ പ​രേ​ത​നാ​യ മ​ണി​യു​ടെ ഭാ​ര്യ ക​മ​ല​മ്മയാണ് (52)​ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്​ച​യാ​യി​രു​ന്നു സം​ഭ​വം. കു​ട​വൂർ വാർ​ഡിൽ ജോ​ലി ചെ​യ്​തുകൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യിൽ കു​ഴ​ഞ്ഞുവീ​ണ​തി​നെ തു​ടർ​ന്ന് കൂ​ടെ​യു​ള്ള​വ​രും തൊ​ഴി​ലു​റ​പ്പ് മേ​ട്ര​നും ചേർന്ന് ഉടൻ ആ​ശു​പ​ത്രി​യിലേയ്ക്ക് കൊ​ണ്ടുപോ​കും വ​ഴി മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മ​ക്കൾ: ചി​ത്ര, വി​മൽ. മ​രു​മ​ക്കൾ: സ​ന്തോ​ഷ്, സി​ഞ്ചു.