xc
വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രട്ടറിയായതിൻ്റെ സിൽവർ ജൂബിലി ആഘോഷം വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ ഉsiഘാടനം ചെയ്യുന്നു.

തഴവ: പ്രജാ സഭയുടെ കാലത്ത് ഈഴവ സമുദായത്തിന് മഹാരാജാവ് തന്ന അവസരം പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. .

കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രട്ടറിയായതിന്റെ സിൽവർ ജൂബിലി ആഘോഷം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.സുശീലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.രാമചന്ദ്രൻ എം.എൽ.എ, കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും

വൈസ് പ്രസിഡന്റ് ശോഭനൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ പ്രതിഭ പുരസ്കാരങ്ങൾ ,വിദ്യാഭ്യാസ അവാർഡുകൾ എന്നിവയുടെ വിതരണവും നടന്നു.