dcc
കേരളാ പ്രദേശ് പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഡി.സി.സിയിൽ നടന്ന പ്രവാസി ഭാരതീയ ദിനാചരണം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളത്തിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തോടുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവേചനം പൊറുക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സിയിൽ നടന്ന പ്രവാസി ഭാരതീയ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പ്രവാസി സംഗമ മാമാങ്കം നടത്തി കോടികൾ ധൂർത്തടിച്ച കേരള സർക്കാർ പ്രവാസി സമൂഹത്തോട് കൊവിഡ് നാളുകളിൽ കാട്ടിയ ക്രൂരത മറക്കാനാകില്ല. അന്യരാജ്യത്ത് ദുരിതത്തിലായ പ്രവാസികൾക്ക് കേരളത്തിന്റെ അതിർത്തിക്കുള്ളിൽ കടക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത് ഓർക്കണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സലാം സിത്താര അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ.സി. രാജൻ, ഡോ. ജി. പ്രതാപവർമ്മ തമ്പാൻ, സൂരജ് രവി, കെ.ജി. രവി, എസ്. വിപിനചന്ദ്രൻ, സന്തോഷ് തുപ്പാശേരി, അൻസർ അസീസ്, വൈ. ഷാജഹാൻ, ഡി. ഗീതാകൃഷ്ണൻ, അഫ്‌സൽ തമ്പോര്, സിദ്ധാർത്ഥൻ ആശാൻ, ജലാൽ മൈനാഗപ്പള്ളി, ഷാഹുദ്ദീൻ, എന്നിവർ സംസാരിച്ചു.