കരുനാഗപ്പള്ളി: ഹരിതം കാർഷിക പദ്ധതിയുടെ ഭാഗമായി കെ.പി.എം.എസ് തൊടിയൂർ 938-ാംനമ്പർ ശാഖയുടെ നേതൃത്വത്തിൽ മൂന്നേക്കർ തരിശ് നിലത്തിൽ കൃഷി ചെയ്ത നെൽ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് തൊടിയൂർ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് കെ.പി.എം.എസ് സെക്രട്ടറിയേറ്റ് മെമ്പർ ടി.എസ് രജികുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷബ്ന ജവാദ് ആദ്യ വിളവെടുപ്പ് നടത്തി. ജയൻ നീരാഞ്ജനം, കെ.സി .മധു, സൗമിനി, രാഹുൽ രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു. കെ. പ്രസന്നൻ സ്വാഗതവും സി. അജയൻ നന്ദിയും പറഞ്ഞു.