കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപ്പറേറ്റ് മുതലാളികളുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ പറഞ്ഞു. കർഷകദ്രേഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം റിലയൻസ് മാളിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയെ റിലയൻസ് പോലുള്ള കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനും സംഭരണ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനും കേന്ദ്ര സർക്കാർ അവസരമൊരുക്കുകയാണെന്നും സജിലാൽ ആരോപിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് നോബൽ ബാബു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. വിനീത വിൻസന്റ്, ജി.എസ്. ശ്രീരശ്മി, സുരാജ്.എസ്. പിള്ള, എ. നൗഷാദ്, എച്ച്. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. അരുൺ കലയ്ക്കോട്, ബിജിൻ മരക്കുളം, ടി. ഹരീഷ്, ടി.ജി. ഗോകുൽ, കണ്ണൻ എന്നിവർ നേതൃത്വം നൽകി.