photo
എൻ.കെ.പ്രേമചന്ദ്രൻ എം.പി ആര്യ ഉണ്ണിയെ പൊന്നാട അണിയിച്ച് അനുമോദിക്കുന്നു.

കരുനാഗപ്പള്ളി : കേരള സർവകാലാശാല നടത്തിയ എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി കൊല്ലം എസ്.എൻ. കോളേജിന്റെ അഭിമാനമായി മാറിയ ചവറ ചെറുശ്ശേരിഭാഗം പെരുമാന തെക്കതിൽ ഉണ്ണികൃഷ്ണപിള്ള - വിജയലക്ഷ്മിയമ്മ ദമ്പതികളുടെ മകൾ ആര്യ ഉണ്ണിയെ എൻ.കെ.പ്രേമചന്ദ്രൻ എം.പി വീട്ടിലെത്തി അനുമോദിച്ചു. ഗ്രാമ പഞ്ചായത്തംഗം വിജി രാജീവൻ ,അജയൻ ഗാന്ധിത്തറ ,ചക്കനാൽ സനൽകുമാർ,വൈശാഖ് തുടങ്ങിയവരും പങ്കെടുത്തു.ആര്യ ഉണ്ണിയെ നല്ലേഴ്ത്ത്മുക്ക് ശ്രീ അരത്തകണ്ഠ ശാസ്താ ക്ഷേത്രം ചെറുശ്ശേരി ഭാഗം കര അനുമോദിച്ചു.ക്ഷേത്രം ഉപദേശക സമിതി അംഗം അശ്വിൻ ചന്ദ്രമോഹൻ രാങ്ക് ജേതാവിനെ പൊന്നാട അണിയിച്ചു .ചെറുശ്ശേരിഭാഗംകര സെക്രട്ടറി വിഷ്ണുനാഥ് കാഷ് അവർഡ് നൽകി . പ്രസിഡന്റ് നിധിൻ ബാബു, കണ്ണൻ രവി എന്നിവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു.ആര്യ ഉണ്ണിക്ക് അദ്ധ്യാപക കലാ സാഹിതിയുടെ ഉപഹാരം എൻ. കെ പ്രേമചന്ദ്രൻ എം .പി നൽകി .സെക്രട്ടറി കുരീപ്പുഴ ഫ്രാൻസിസ് ചടങ്ങിൽ പങ്കെടുത്തു.