ഇരവിപുരം: പട്ടത്താനം സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ കാപ്പക്സ് ചെയർമാനും വടക്കേവിള പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കടപ്പാൽ ശശിയുടെ പതിമൂന്നാം ചരമ വാർഷിക അനുസ്മരണം നടന്നു. പട്ടത്താനം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ്, കോർപ്പറേഷൻ കൗൺസിലർമാരായ പ്രേം ഉഷാർ, എസ്. ശ്രീദേവിഅമ്മ, മുൻ ബാങ്ക് പ്രസിഡന്റ് പട്ടത്താനം ഗോപാലകൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ സുദർശനൻ, വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവരാജൻ, രഘു പാണ്ഡവപുരം എന്നിവർ സംസാരിച്ചു.