mes
ഡോ. റൊമാൻസ് ആന്റണി രചിച്ച ബിഷപ്പ് ജെറോമിന്റെ ജീവചരിത്ര പുസ്തകം തീർത്ഥത്തിന്റെ പ്രകാശനം മാവേലിക്കര മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ, എൻ.കെ. പ്രമചന്ദ്രൻ എം.പി, ഡോ. ബൈജു ജൂലിയാൻ, ഡോ. റൊമാൻസ് ആന്റണി തുടങ്ങിയവർ സമീപം

കൊല്ലം: എളിമയുടെ ദൈവസാന്നിദ്ധ്യമായ ബിഷപ്പ് ജെറോം പാവങ്ങളുടെ പുണ്യമായിരുന്നു എന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഡോ. റൊമാൻസ് ആന്റണി രചിച്ച 'തീർത്ഥം' എന്ന ബിഷപ്പ് ജെറോമിന്റെ ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാവേലിക്കര അതിരൂപതാ മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മന്ത്രിക്ക് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.

തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊല്ലം മെത്രാൻ ഡോ, പോൾ ആന്റണി മുല്ലശേരി അദ്ധ്യക്ഷത വഹിച്ചു. ഡോ. സ്റ്റാൻലി റോമൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡോ. ബൈജു ജൂലിയാൻ, ഡോ. അനിൽ സേവ്യർ, ഡോ. സിൽവി ആന്റണി, ഫാ. ജോളി എബ്രഹാം, വി.ടി. കുരീപ്പുഴ, സിസ്റ്റർ ഡോ. സെൽവി മേരി, സിസ്റ്റർ മേരി സ്റ്റാനി, സിസ്റ്റർ ജോസിയ കൂനംപറമ്പിൽ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, അനിൽ ജോൺ ഫ്രാൻസിസ്, ജോൺസൺ വിൽഫ്രഡ്, റവ. ഡോ. റൊമാൻസ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.