job-fair

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ്‌ കോളേജിലെ പ്ളേസ്‌മെന്റ് സെല്ലും ജില്ലാ എംപ്ലോയിബിലിറ്റി സെന്ററും സംയുക്തമായി 15ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ നിന്നുള്ള 15 ഓളം പ്രമുഖ കമ്പനികൾ പങ്കെടുക്കും. 700 ഓളം ഒഴിവുകളാണ് ഉള്ളത്. അടിസ്ഥാന യോഗ്യത പ്ലസ് ടു. 35 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 13ന് രാവിലെ 10 മുതൽ രജിസ്ട്രേഷൻ. 250 രൂപയാണ് ഫീസ്. www.ksmdbc.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർ മേളയിലെത്തുമ്പോൾ ഫീസ് അടയ്ക്കണം. ദേവസ്വം ബോർഡ് കോളേജിലെ നിലവിലുള്ള വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമാണ്. ഫിനാൻസ്, ബാങ്കിംഗ്, അക്കൗണ്ട്സ്, മാർക്കറ്റിംഗ്, ഐ.ടി, ഇലക്ട്രോണിക്സ്, എച്ച്.ആർ, പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ്, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിലാണ് തൊഴിലവസരമെന്ന് പ്രിൻസിപ്പൽ ഡോ.കെ.എസ്. അനിൽ കുമാർ അറിയിച്ചു.