vanitha-kalasahithi
വനിതാ കലാസാഹിതി ജില്ലാ കമ്മിറ്റി, യുവ കലാസാഹിതി കൊല്ലം മേഖലാ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ളബ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പ്രകൃതിയെ നശിപ്പിക്കുകയും ജീവശ്വാസമേകുന്ന മരങ്ങൾ വെട്ടിമാറ്റുകയും ചെയ്തല്ല വികസനം കൊണ്ടുവരേണ്ടതെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു പറഞ്ഞു. വനിത കലാസാഹിതി ജില്ലാ കമ്മിറ്റിയുടെയും യുവകലാ സാഹിതി കൊല്ലം മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ 'സുഗതകുമാരിയും പരിസ്ഥിതി ചിന്തയും' എന്ന വിഷയത്തിൽ കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ഉറങ്ങാതിരുന്ന അമ്മയെയെയാണ് സുഗതകുമാരിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്നും ആദ്ദേഹം പറഞ്ഞു.

വനിത കലാസാഹിതി പ്രസിഡന്റ് ഡോ. മായാ ഗോവിന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ജയൻ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. വനിത കലാസാഹിതി സെക്രട്ടറി പി. ഉഷാകുമാരി, യുവ കലാസാഹിതി ജില്ലാ പ്രസിഡന്റ് പ്രൊഫ. എസ്. അജയൻ, സെക്രട്ടറി ബാബു പാക്കനാർ, മേഖലാ പ്രസിഡന്റ് അഭിലാഷ് ആശ്രാമം, സെക്രട്ടറി അനൂപ് കടമ്പാട്ട് എന്നിവർ പങ്കെടുത്തു. സെമിനാറിന് മുന്നോടിയായി ഇരുപത്തിയഞ്ചോളം കവികൾ പങ്കെടുത്ത കാവ്യാർച്ചനയും നടന്നു.