photo
ആരോരുമില്ലാത്ത മുഹമ്മദ് കുഞ്ഞിനെ അഭയകേന്ദ്രം ഡയറക്ടർ മഠത്തിൽ ഗോപിനാഥൻ ഏറ്റെടുക്കുന്നു.

കരുനാഗപ്പള്ളി:ബന്ധുക്കളുടെ സഹായമില്ലാതെ കഴിഞ്ഞിരുന്ന കരുനാഗപ്പള്ളി പട: വടക്ക് തടത്തിൽ മുഹമ്മദ് കുഞ്ഞിനെ (65) കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള അഭയ കേന്ദ്രം എറ്റെടുത്തു. മുഹമ്മദ് കുഞ്ഞിന്റെ ദുരിത ജീവിതം ഡോ.ബി.ആർ. അംബേദ്ക്കർ സ്റ്റഡി സെന്റർ പ്രസിഡന്റ് ബോബൻ.ജി.നാഥ് കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്നാണ് അഭയകേന്ദ്രം മുഹമ്മദ് കുഞ്ഞിനെ ഏറ്റെടുത്തത്. അഭയകേന്ദ്രം ഡയറക്ടർ മഠത്തിൽ ഗോപിനാഥൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ സുനി മോൾ, കൗൺസിലർ മഹേഷ് ജയരാജ്, ബോബൻ.ജി.നാഥ്, ചൂളൂർ ഷാനി, നഗരസഭ കൗൺസിലർ പടിപ്പുര ലത്തീഫ്, നിസാം ബംഗ്ലാവിൽ, സുരേഷ്, കൃഷ്ണലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.