വടക്കുംതല: തിരുവിതാംകൂർ സാധുജന പരിപാലന സംഘം പന്മന ഉപസംഘത്തിന്റെ നേതൃത്വത്തിൽ കുറ്റിവട്ടത്ത് നിർമ്മിക്കുന്ന അയ്യങ്കാളി ഭവന്റെ ശിലാസ്ഥാപനം സാധുജനപരിപാലന സംഘം പ്രസിഡന്റ് അമ്പിയിൽ പ്രകാശ് നിർവഹിച്ചു.
അയ്യങ്കാളിയുടെ വടക്കുംതല സന്ദർശനത്തിന്റെ നൂറ്റാം വാർഷിക ആഘോഷത്തിന്റെ ഭാഗമായിട്ടാണ് അയ്യങ്കാളി ഭവൻ നിർമ്മിക്കുന്നത്. ആര്യാട്ട് കുടുംബ പ്രതിനിധി മുഹമ്മദ് കുഞ്ഞ്, സംഘം സെക്രട്ടറി കെ.സി. അനിൽകുമാർ, ട്രഷറർ ഭാസ്ക്കരൻ, രാജേന്ദ്രൻ, കെ. ശിവ പ്രസാദ് എന്നിവർ പങ്കെടുത്തു.