kishore-samithi
കിഷോർ അുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ചെയർമാൻ എസ്. രാജേന്ദ്രദാസ് ഡെപ്യൂട്ടി മേയർ കൊല്ലം മധുവിനെ ഉപഹാരം നൽകി ആദരിക്കുന്നു. പ്രൊഫ. എം. അസിം, അഷ്റഫലി, അയ്യപ്പൻ എന്നിവർ സമീപം

കൊല്ലം: എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന കിഷോറിന്റെ 11-ാം ചരമവാർഷികം കിഷോർ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. റെഡ്ക്രോസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ എസ്. രാജേന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. സമിതിയുടെ ഉപഹാരം നൽകി ഡെപ്യൂട്ടി മേയറെ ചടങ്ങിൽ ആദരിച്ചു. ജനറൽ കൺവീനർ പ്രൊഫ. എം. അസിം സ്വാഗതവും അയ്യപ്പൻ നന്ദിയും പറഞ്ഞു.